26 September Saturday

വെഞ്ഞാറമൂട്ടിലും കല്ലറയിലും അപകടം: 2 പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

പാട്ടറ ജങ്‌ഷനില്‍ കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറിയ നിലയില്‍

കടയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു

വെഞ്ഞാറമൂട് 

ബൈക്ക് യാത്രികനെ ഇടിച്ച ശേഷം നിയന്ത്രണംവിട്ട  കാർ കടയിലേക്ക്‌ പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒരാൾക്ക്‌ പരിക്ക്‌. പാട്ടറ വണ്ടിത്തടം പ്ലാവിള പുത്തൻവീട്ടിൽ അബ്ദുൽ സലാം (48)ആണ് മരിച്ചത്. ബൈക്ക് യാത്രികനായ തെങ്ങുംകോട് കെ ടി കുന്നിൽ ജിതിൻ ഭവനിൽ ജിത്തു(27)വിനാണ് പരിക്കേറ്റത്. കാറിലെ യാത്രക്കാർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി ‌പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്‌ച വൈകിട്ട് അഞ്ചോടെ പാട്ടറ ജങ്‌ഷനിലാണ് അപകടം. ജങ്‌ഷനിലെ അബ്ദുൽ മനാഫിന്റെ കടയിൽ ചായ കുടിക്കുകയായിരുന്നു അബ്ദുൽ സലാം. ഈ സമയം ചെറുവാളം ഭാഗത്തുനിന്നും വന്ന കാർ എതിർദിശയിൽ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കടയിലേക്ക്‌ പാഞ്ഞുകയറുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ അബ്ദുൽ സലാമിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. കാലിന് പരിക്കേറ്റ  ജിത്തു വിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലീന ബീവിയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. മക്കൾ: ജാസ്മിൻ, മുഹമ്മദ്‌ ബിലാൽ. 

 

 

 

റിക്കവറിവാന്‍ ബൈക്കിലും കാറിലും ഇടിച്ച് മറിഞ്ഞു; ഇന്‍ഷുറന്‍സ് ഓഫീസര്‍ മരിച്ചു 

വെഞ്ഞാറമൂട്

നിയന്ത്രണംവിട്ട റിക്കവറിവാന്‍ ബൈക്കിലും നിർത്തിയിട്ട കാറിലും ഇടിച്ച്‌ കടയുടെ മുൻവശത്തെ റൂഫിംഗും തകർത്ത്  തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഇൻഷുറൻസ് ഓഫീസർ  മരിച്ചു, ഒരാള്‍ക്ക് പരിക്ക്. സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റിലെ ജില്ലാ ഓഫീസറായ കാരേറ്റ് കൈപ്പള്ളിവീട്ടിൽ വേണു(51) ആണ് മരിച്ചത്. ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിൽ തന്നെ ജോലി ജോലിയുള്ള തൈയ്ക്കാട് ആർ ജി ഭവനിൽ വേണുഗോപാൽ(52)നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30ന് എംസി റോഡിൽ തൈയ്ക്കാട് പെട്രോൾ പമ്പിന് സമീപമാണ് അപകടം. കാരേറ്റ് നിന്നു കാറില്‍ വന്ന വേണു സുഹൃത്തിനെ കണ്ട് നിർത്തി പുറത്തിറങ്ങി നിന്ന് സംസാരിക്കുമ്പോ ഴാണ് അപകടം. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വേണുവിനെ രക്ഷിക്കാനായില്ല. വേണുഗോപാലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂരില്‍ നിന്ന് വരികയായിരുന്ന റിക്കവറി വാനാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട വാന്‍ മറിഞ്ഞതോടെ വാനിലുണ്ടായിരുന്ന കാറും മറിയുകയായിരുന്നു. പരേതയായ ജീവയാണ് മരിച്ച വേണുവിന്റെ ഭാര്യ. ആലേഖ്, അനഘ എന്നിവർ  മക്കൾ.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top