23 September Wednesday

5000 കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

തിരുവനന്തപുരം

ജില്ലയിലെ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 5000 കടന്നു.  5129 പേർക്കാണ്‌ ആകെ രോഗം സ്ഥിരീകരിച്ചത്‌. ഞായറാഴ്‌ച മാത്രം 377 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവുമുയർന്ന കണക്കാണ്‌ ഇത്‌. ഇതിൽ 363 ഉം സമ്പർക്കത്തിലൂടെയാണ്‌ . എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന്‌ പേർ ജില്ലയ്ക്ക്‌ പുറത്തുനിന്ന്‌ എത്തിയവരാണ്‌.  ഞായറാഴ്‌ച 66 പേർക്കാണ്‌ രോഗമുക്തി. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികള്‍ 3472 ആയി. ഇതിൽ 41 പേർ മറ്റു ജില്ലക്കാരും ഇതര സംസ്ഥാനത്തുനിന്നുള്ളവരുമാണ്‌. ഞായറാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചവരിൽ 11 പൊലീസുകാരും 11 ആരോഗ്യപ്രവർത്തകരുമുണ്ട്‌. ചികിത്സയിലായിരുന്ന പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ്  മൂലമാണെന്ന് സ്ഥിരീകരിച്ചു.  31നു മരിച്ച നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടകോട് സ്വദേശി ക്ലീറ്റസി (71)ന്റെ പരിശോധനാ ഫലവും പോസിറ്റീവായി. കൊച്ചുതുറ സ്വദേശികളായ 32 പേർ, ബിഹാർ സ്വദേശികളായ 24 പേർ, മെഡിക്കൽ കോളേജ്‌–-19, വലിയതുറ–-17, പൂവാർ–-16, പുരയിടം–-16, ബാലരാമപുരം–-15, പട്ടം–-12, മുട്ടത്തറ–-10, അഞ്ചുതെങ്ങ്‌–-ഒമ്പത്‌, ബീമാപള്ളി–-7, ശ്രീവരാഹം–-7, വിഴിഞ്ഞം–-7, വഞ്ചിയൂർ–-6, വള്ളക്കടവ്‌ –-5, തിരുവല്ലം–-5, തേക്കുംമൂട്‌–-5 എന്നിങ്ങനെയാണ്‌ കൂടുതൽ രോഗികൾ റിപ്പോർട്ട്‌ ചെയ്ത മേഖലയിലെ കണക്കുകൾ. ബണ്ടുകോളനിയിൽ 50 പേർക്ക്‌ പരിശോധന നടത്തിയതിൽ 17 പേരുടെ ഫലവും ഞായറാഴ്‌ച പോസിറ്റീവായി. 

ഉറവിടം അറിയാത്തവർ

വർക്കല സ്വദേശി (39), വർക്കല സ്വദേശി (39), നാവായിക്കുളം സ്വദേശി (55), അമരവിള വലിയകുളങ്ങര സ്വദേശി (65), ബിഹാർ സ്വദേശി (30), പെരുമ്പഴുതൂർ സ്വദേശി (30), പന്തലക്കോട് സ്വദേശിനി (17), ഉച്ചക്കട കുളത്തൂർ സ്വദേശിനി (25).

പുറത്തുനിന്ന്‌ എത്തിയവർ 

ബൽജിയത്തിൽനിന്ന്‌ എത്തിയ വട്ടപ്പാറ സ്വദേശിനി (28), യുഎഇയിൽനിന്ന്‌ എത്തിയ പേയാട് സ്വദേശി (43), വെൺകുളം ഇടവ സ്വദേശി (38).


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top