23 September Wednesday

ഡ്രൈവർ ക്യാബിൻ വേർതിരിച്ച്‌ കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

നെയ്യാറ്റിൻകര

കോവിഡ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകളിൽ ഡ്രൈവർ ക്യാബിൻ തിരിക്കുന്നു. എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ എത്തുന്നവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന ബസുകളിലും മെഡിക്കൽ കോളേജിലേക്ക് ആരോഗ്യപ്രവർത്തകരെ കൊണ്ടുപോകുന്ന ബസുകളിലുമാണ് ഡ്രൈവർ ക്യാബിൻ  തിരിക്കുന്നത്. നെയ്യാറ്റിൻകര ഡിപ്പോയിലെ ആറ്‌ ബസിൽ ഇത്തരം പ്രവർത്തനം പൂർത്തിയായിവരുന്നു. പണി പൂർത്തിയാക്കിയ അഞ്ച് ബസ്‌ തിങ്കളാഴ്ച ഓടിത്തുടങ്ങും. മെക്കാനിക്കൽ ജീവനക്കാരായ ജെ മധുസൂദനൻ, ബി എസ് മണികണ്‌ഠൻ, വി ടി റെജി, കെ സനൽ, പി സുദർശനകുമാർ, എ ഷാജി, ജി അനിൽകുമാർ, അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്.

 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top