26 September Saturday

14 കണ്ടെയ്‌ൻമെന്റ്‌ സോൺ കൂടി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

തിരുവനന്തപുരം 

തലസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം കൂടുന്ന സാഹചര്യത്തിൽ പുതിയ 14 വാർഡുകൾകൂടി കലക്ടർ നവജ്യോത്‌ ഖോസ കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭയിലെ ജഗതി, പെരുന്താന്നി, വാമനപുരം പഞ്ചായത്തിലെ ഈട്ടിമൂട്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ വട്ടപ്പറമ്പ്,  മുദാക്കൽ പഞ്ചായത്തിലെ പൗത്തി,  നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പണക്കാട്‌, കാട്ടാകട പഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ, വെള്ളറട പഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, കൊല്ലയിൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങര  എന്നീ വാർഡുകളാണ്‌ പുതുതായി കണ്ടെയ്‌ൻമെന്റ്‌ സോണാക്കിയത്‌. ഈ വാർഡിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. ഇവിടങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടക്കില്ല. കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമല്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top