20 September Sunday

ആനാട് പഞ്ചായത്ത് ഓഫീസ് നവീകരണം ഇഴയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

നെടുമങ്ങാട് 

ആനാട് പഞ്ചായത്ത് ഓഫീസ് നവീകരണ പദ്ധതിയില്‍ വ്യാപകമായ അഴിമതിയെന്ന് സിപിഐ എം ആനാട് ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു . ഭരണസമിതി പലതവണയായി ഓഫീസ് നവീകരണത്തിന്‌ ഫണ്ട്‌ അനുവദിച്ചു. നാളിതുവരെ  പ്രവർത്തനങ്ങൾ ആരംഭിച്ചില്ല.  പഞ്ചായത്ത് ഓഫീസിന്‌ സമീപത്തെ കോൺഗ്രസ് മന്ദിരത്തിന്റെ രണ്ടാം നിലയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്‌. പഞ്ചായത്ത്‌ നവീകരണത്തിന് ഇറക്കിയ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണോ കോണ്‍ഗ്രസ് മന്ദിരത്തിന്റെ നിര്‍മാണം നടത്തുന്നതെന്ന്‌ അന്വേഷിക്കണം. നാട്ടുകാർ പ്രതിഷേധിച്ചപ്പോള്‍ രണ്ടു പ്രവൃത്തികള്‍ക്കുംവേണ്ട സാധനങ്ങള്‍ ഒന്നിച്ചിറക്കിയതാണെന്ന  ന്യായമാണ് പ്രസിഡന്റും സംഘവും പറയുന്നത്. ആനാട്  പ്രവർത്തിച്ചിരുന്ന  സമൂഹ അടുക്കളയില്‍ ഉപയോഗിച്ച പാചകവാതകത്തിന്റെ പേരിൽ  വന്‍തുകയുടെ തിരിമറി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം അഴിമതിക്കെതിരെ ജനകീയ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സിപിഐ എം ആനാട് ലോക്കൽ  സെക്രട്ടറി ആനാട് ഷജീർ അറിയിച്ചു.

 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top