07 August Friday

യുവതയുടെ ഒരുകോടി കരുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി റീസൈക്കിൾ കേരളയിലൂടെ സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകുന്നതിനായി എ എ റഹീമിന്‌ കൈമാറുന്നു

തിരുവനന്തപുരം

റീസൈക്കിൾ കേരള ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സമാഹരിച്ചത്‌ ഒരു കോടി രൂപ. വീടുകളിലും കടകളിലും മാർക്കറ്റുകളിലും ചെന്ന്‌ പഴയ പത്രം, ഇലക്‌ട്രിക്‌ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, പത്രങ്ങൾ, മറ്റ്‌ സാധനസാമഗ്രികൾ, പാഴ്‌വസ്തുക്കൾ എന്നിവയെല്ലാം ശേഖരിച്ച്‌ വിറ്റാണ്‌ പണം കണ്ടെത്തിയത്‌.  ഇതിനുപുറമെ മുണ്ട് ചലഞ്ച്, പൈനാപ്പിൾ ചലഞ്ച്‌, മത്സ്യ ബന്ധനം, കാർഷികോൽപ്പന്ന  വിൽപ്പന എന്നിവയിലൂടെയും പണം സമാഹരിച്ചു. വാഴകൃഷി നടത്തിയും വാഹനങ്ങൾ സർവീസ് ചെയ്തും ഓട്ടോഓടിച്ചും തുക സമാഹരിച്ചു.  ബാലരാമപുരം കൈത്തറി മുണ്ട് ശേഖരിച്ച് വിൽപ്പന നടത്തി മാത്രം 25 ലക്ഷംരൂപ സമാഹരിച്ചു. ഒരുമാസം നീണ്ടുനിന്ന ക്യാമ്പയിനിൽ ജില്ലയിലെ 176 മേഖലയിലെ രണ്ടായിരത്തോളം യൂണിറ്റുകളിലെ പ്രവർത്തകർ മുന്നിട്ടിറങ്ങി. സമാഹരിച്ച‌ തുക ജില്ലാ ഭാരവാഹികൾ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‌ കൈമാറി.  ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, പ്രസിഡന്റ് വി വിനീത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ  ഷിജൂഖാൻ, എസ് കവിത, ജില്ലാ ട്രഷറർ അനൂപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, പ്രതിൻ സാജ് കൃഷ്ണ, എ എം അൻസാരി എന്നിവർ പങ്കെടുത്തു. 14 ജില്ലയിൽനിന്നും സമാഹരിച്ച തുക ഒരുമിച്ച്‌ മുഖ്യമന്ത്രിക്ക്‌ കൈമാറും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top