05 August Wednesday

സമ്മിശ്രക്കൃഷിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

ബാലരാമപുരം

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷിക്ക്‌ ബാലരാമപുരത്ത് തുടക്കമായി.  ബാലരാമപുരം സൗത്ത് മേഖലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി  ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം  എം എം ബഷീർ, ബാലരാമപുരം കബീർ, വി മോഹനൻ, എം ബാബുജാൻ,  ഫെഡറിക് ഷാജി,  ജയചന്ദ്രൻ, വിനോദ് ,  എ‌സ്‌‌ കെ സുരേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഐത്തിയൂർ വാർഡിലെ മണ്ണാർകുന്നിലെ ഒരേക്കറിലാണ് കൃഷി. മീൻ, പച്ചക്കറി, വാഴ, കപ്പ എന്നിവയാണ്‌ ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top