11 August Tuesday

അഞ്ചാംവട്ടവും മിതൃമ്മല സ്‌കൂളിന്‌ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

വെഞ്ഞാറമൂട്

നൂറുമേനി വിജയമെന്നത് മിതൃമ്മല ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിന്‌  പുത്തരിയല്ല. പഠനത്തിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും  മിടുക്കികൾ ഒന്നാമതാണ്‌. തുടർച്ചയായി  അഞ്ചാം തവണയാണ്  വിദ്യാലയം എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം നേടുന്നത്. പരീക്ഷ എഴുതിയ 24 വിദ്യാർഥിനികളും എ പ്ലസ്‌ നേടി. പ്ലസ് ടുവിനും ഫുൾ മാർക്ക് നേടുന്ന കുട്ടികൾ സ്കൂളിന്റെ മികവ് വിളിച്ചോതുന്നു. കായിക രംഗത്ത്   ഹോക്കി, ഹാന്റ്ബോൾ, ടേബിൾ ടെന്നീസ് തുടങ്ങിയ ഇനങ്ങളിലും  ശ്രദ്ധേയമായ മുന്നേറ്റമുണ്ട്‌.  ഈ വർഷം 14 കുട്ടികളാണ് വിവിധ മത്സരങ്ങളിലായി സംസ്ഥാനതലത്തിൽ പങ്കെടുത്തത് അതിൽ 8 പേരും മെഡൽ നേടി. അക്ഷരശ്ലോകം ഉൾപ്പെടെ തുടർച്ചയായി സംസ്ഥാന കലോത്സവ വിജയികളും  ഗ്രാമീണ വിദ്യാലയത്തിന്റെ മികവാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top