03 July Friday

കേന്ദ്രസർക്കാരിനെതിരെ മഹിളകളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയ കമ്മിറ്റി കിളിമാനൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം

കിളിമാനൂർ
പട്ടിണികിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക, കേന്ദ്രസർക്കാരിന്റെ ​ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നിർധനർക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌  മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കിളിമാനൂർ പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
 
 സംസ്ഥാന സമിതിയം​ഗം ഡി  സ്മിത ഉദ്ഘാടനംചെയ്തു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ശ്രീജാഷൈജുദേവ് സ്വാ​ഗതം പറഞ്ഞു.  ഏരിയ പരിധിയിലെ മറ്റ് ലോക്കലുകളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലും മഹിളകളുടെ പ്രതിഷേധം നടന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top