16 July Thursday

ഇവിടെ ഉയർന്നു കുടുംബശ്രീയുടെ സ്‌േനഹവീട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

അശോകനും കുടുംബത്തിനും കുടുംബശ്രീ നിർമിച്ച് നല്കിയ സ്നേഹവീടിന്റെ താക്കോൽദാനത്തിന്‌ ബി സത്യൻ എംഎൽഎ എത്തിയപ്പോൾ

കിളിമാനൂർ
ന​ഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂരിൽ ഷെഡിൽ അന്തിയുറങ്ങിയ അശോകനും കുടുംബത്തിനും കുടുംബശ്രീയുടെ കൂട്ടായ്മയിൽ സ്നേഹവീടൊരുങ്ങി. വെള്ളല്ലൂർ കൊക്കോട്ടുവീട്ടിൽ മാനസിക അസ്വാസ്ഥ്യം നേരിടുന്ന ദമ്പതിമാരായ അശോകൻ– -ഉഷ എന്നിവരും ഇവരുടെ മക്കളുമാണ്‌ വർഷങ്ങളായി ദുരിതജീവിതം നയിച്ചുവന്നത്. ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ കഴിഞ്ഞിരുന്ന ഇവർക്ക് വീടൊരുക്കിയത് കുടുംബശ്രീയുടെ സ്നേഹനിധി പദ്ധതിയിലൂടെയാണ്.
 
 കുടുംബശ്രീ വിഹിതമായി 2,25,000 രൂപയും ന​ഗരൂർ പഞ്ചായത്തിലെ 3, 4, 14, 16 വാർഡു​കളിലെ കുടുംബശ്രീ അം​ഗങ്ങളായ തൊഴിലുറപ്പ് പ്രവർത്തകർ സമാഹരിച്ച ഒരുലക്ഷവും നാട്ടുകാരുടെ വിഹിതവും ചേർത്ത് 4,25,000 രൂപയ്‌ക്കായിരുന്നു നിർമാണം. 500 ചതുരശ്ര അടിയിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ വീടാണിത്‌.വീടിന്റെ താക്കോൽദാനം ബി സത്യൻ എംഎൽഎ നിർവഹിച്ചു.
 
 പഞ്ചായത്ത് പ്രസിഡന്റ് എം രഘു, ജില്ലാപഞ്ചായത്ത്‌ അം​ഗം ഡി സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഷീബ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ നെടുമ്പറമ്പ് പി സു​ഗതൻ, വെള്ളല്ലൂർ കെ അനിൽകുമാർ, പഞ്ചായത്ത്‌ അം​ഗം എൻ ചന്ദ്രശേഖരൻനായർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീലത, വൈസ് ചെയർപേഴ്സൺ സിന്ധു, പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ, അസി. സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ എം ഷിബു, എസ് സജ്ജനൻ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top