28 May Thursday

മെഡിക്കൽ കോളേജിൽ ‘മൂന്നാം തലമുറ’ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
തിരുവനന്തപുരം
കോവിഡ്–- 19ന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ, എആർ‌ഡി‌എസ് മാനേജ്മെന്റ്, വെന്റിലേറ്റർ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന മൂന്നാം തലമുറ പരിശീലനം ആരംഭിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശീലനം . രണ്ട് ആഴ്ചകളിലായി എല്ലാ ദിവസവും 50 പേർക്ക് പരിശീലനം നൽകും.
കോവിഡ്‌ ബാധിതരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാനും രോഗവ്യാപനം തടയുന്നതിനുമായി നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ പരിശീലനത്തിലൂടെ കഴിയും. ഹൃദയ സംബന്ധമായ അസുഖം, ശ്വാസകോശരോഗങ്ങൾ എന്നിവയുള്ള രോഗികൾക്ക് നൽകേണ്ട വിദഗ്ധ ചികിത്സയ്‌ക്കുള്ള പരിശീലനമാണിത്.  കോവിഡ്  ചികിത്സാ സംവിധാനങ്ങളുടെ ശേഷി ദിവസേന വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഐസൊലേഷൻ സൗകര്യമുള്ള മുറികൾ ഇരുനൂറി-ലേറെയായി. 150ൽ നിന്ന് 210 കിടക്കയായി ഐസിയു ശേഷി വർധിപ്പിച്ചു.  ഇത് 500 കിടക്കയായി വർധിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
 
 
പ്രധാന വാർത്തകൾ
 Top