02 June Tuesday

മൂക്കുന്നിമലയിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
നേമം 
മൂക്കുന്നിമലയില്‍ മൊട്ടമൂട് ഇടമല ക്ഷേത്രത്തിനുസമീപം കുറ്റിക്കാടിന് തീപിടിച്ച് 50 ഏക്കർ കാട്‌ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ്‌ തീപിടിത്തമുണ്ടായത്. നെയ്യാറ്റിന്‍കര, കാട്ടാക്കട, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍നിന്നുമെത്തിയ അഗ്നിരക്ഷാസേനയും നരുവാമൂട് പൊലീസും നാട്ടുകാരും ചേര്‍ന്ന് അഞ്ച് മണിക്കൂറോളം പരിശ്രമിച്ച് വൈകിട്ട് അഞ്ചരയോടെയാണ് തീ കെടുത്തിയത്. തീ പിടിത്തത്തില്‍ കുറ്റിക്കാടും ഉണങ്ങിനിന്ന പുല്ലുകളും കത്തിനശിച്ചു.  മൂന്ന് സ്റ്റേഷനുകളില്‍നിന്നും വെള്ളവുമായെത്തിയ അഗ്നിരക്ഷാ വാഹനങ്ങള്‍ക്ക് മലയുടെ മുകളിലെത്താനായില്ല.  ഫയർലൈനുണ്ടാക്കിയും മറ്റുസംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് തീ കെടുത്തിയത്. കുളങ്ങരകോണം സ്റ്റേഡിയത്തിന് സമീപത്തുനിന്നും തുടങ്ങിയ തീ ഇടമല ക്ഷേത്രംവരെ എത്തി. കുളങ്ങരകോണം സ്റ്റേഡിയം ഭാഗത്ത് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉണ്ടായിരുന്നത് നാട്ടുകാരില്‍ പരിഭ്രാന്തിയുണ്ടാക്കി. ഇതിന്‌ സമീപംവരെ തീ എത്തി. സുരക്ഷാമാനദണ്ഡങ്ങളൊന്നുമില്ലാതെ അനധികൃതമായാണ്  ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
 
പ്രധാന വാർത്തകൾ
 Top