23 April Friday

ബിജെപി സ്ഥാനാർഥി നിർണയ ചർച്ച വഴിമുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
തിരുവനന്തപുരം 
പ്രമുഖരുടെ മത്സരം സംബന്ധിച്ച്‌ സംസ്ഥാന നേതൃത്വം നിലപാട്‌ വ്യക്തമാക്കാത്ത സാഹചര്യത്തിൽ ജില്ലയിൽ ബിജെപിയുടെ സ്ഥാനാർഥി നിർണയ ചർച്ചകൾ വഴിമുട്ടി. ഏക സിറ്റിങ്‌ സീറ്റായ നേമത്ത്‌ ഒ രാജഗോപാൽ മത്സരിക്കില്ലെന്ന്‌ ഉറപ്പായതോടെ പകരം ആരെന്ന്‌ നിർദേശിക്കാനും ജില്ലാനേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. കുമ്മനം രാജശേഖരനെ നേമത്ത്‌ മത്സരിപ്പിക്കണമെന്നാണ്‌ ഒരു വിഭാഗത്തിന്റെ താൽപ്പര്യം. 
കുമ്മനത്തിന്റെ സ്വീകാര്യതയിൽ ഒ രാജഗോപാൽ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. സുരേഷ്‌ഗോപി, ഇ ശ്രീധരൻ എന്നിവരിൽ ഒരാളെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ ആലോചനയുണ്ട്‌. 
എന്നാൽ, മത്സരസാധ്യത തള്ളി സുരേഷ്‌ഗോപി പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്‌ പോവുകയാണ്‌. ശ്രീധരന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അതിനിടെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത്‌ വീണ്ടും മത്സരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്‌. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഭരണം പിടിക്കുമെന്ന്‌ അവകാശപ്പെട്ട കോർപറേഷനിൽ നില മോശമായതോടെയാണ്‌ നേതാക്കൾ ആശങ്കയിലാണ്‌. 
ജില്ലാ പ്രസിഡന്റും മുൻപ്രസിഡന്റും ഉൾപ്പെടെയുള്ളവർ സീറ്റു ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിൽനിന്നുള്ള തീരുമാനമുണ്ടാകാത്തതിനാൽ രംഗത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top