18 October Friday
മാധ്യമപ്രവർത്തകന്റെ മരണം

അന്വേഷണ ചുമതല എസ്‌പിയ്‌ക്ക്‌

സ്വന്തം ലേഖകൻUpdated: Monday Sep 2, 2019
തിരുവന്തപുരം 
സിറാജ്‌ ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ്‌ കെ എം ബഷീർ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിന്റെ മുഖ്യചുമതല എസ്‌പി എസ്‌ ഷാനവാസിന്‌ കൈമാറി. . എഡിജിപി ഡോ. ഷെയ്‌ഖ്‌ ദർവേഷ്‌ സാഹബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ്‌ എസ്‌ ഷാനവാസ്‌. നിലവിൽ സിറ്റി നർക്കോട്ടിക്‌ അസി. കമീഷണർ ഷീൻ തറയിൽ ആയിരുന്നു മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ. ഇദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിൽ തുടരും. ഐഎഎസ്‌ ഉദ്യോഗസ്ഥനായ  ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ചാണ്‌ കെ എം ബഷീർ കൊല്ലപ്പെട്ടത്‌. ശ്രീറാം മദ്യപിച്ചിരുന്നതായി  സാക്ഷിമൊഴിയുണ്ട്‌. മ്യൂസിയം പൊലീസ്‌ രജിസ്റ്റർ ചെയ്ത കേസിന്റെ   അന്വേഷണത്തിൽ തുടക്കത്തിൽ പാകപ്പിഴയുണ്ടെന്ന പരാതിയെ തുടർന്ന്‌ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാന പൊലീസ്‌ മേധാവിയാണ്‌ പ്രത്യേക അന്വേഷണ സംഘത്തെ
 
 
പ്രധാന വാർത്തകൾ
 Top