21 October Monday
ധനസഹായവും -ഓണക്കിറ്റും വിതരണംചെയ്തു

210 പേർക്ക് 10,000 രൂപ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

ക്യാമ്പുകളിലെ സ്കൂൾ കിറ്റ്‌ വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

തിരുവനന്തപുരം
പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ജില്ലയിലെ കുടുംബങ്ങൾക്കുള്ള ധനസഹായവും -ഓണക്കിറ്റും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണംചെയ്തു. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന്‌ പ്രവർത്തിക്കുന്നുണ്ടെന്നും പ്രകൃതിക്ഷോഭത്തിന്‌ ഇരയായവർക്ക്‌ അകമഴിഞ്ഞ സഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 210 പേർക്ക് 10,000 രൂപവീതമാണ് ധനസഹായം. ക്യാമ്പുകളിലെ 145 കുടുംബത്തിന്‌ ഓണക്കിറ്റും 110 കുട്ടികൾക്ക് സ്കൂൾ കിറ്റും നൽകി. 
 
വലിയതുറ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ വി എസ് ശിവകുമാർ എംഎൽഎ അധ്യക്ഷനായി. മേയർ വി കെ പ്രശാന്ത്, കലക്ടർ കെ ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ ഷീബ പാട്രിക്, നസീബ, എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top