03 November Sunday

എ അലിഹസ്സനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

എ അലിഹസ്സൻ അനുസ്മരണയോഗം നരിക്കല്ല് ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനംചെയ്യുന്നു

വർക്കല
വർക്കല മുൻ എംഎൽഎയും സിപിഐ എം മുതിർന്ന നേതാവുമായിരുന്ന എ അലിഹസ്സന്റെ 12–--ാമത് ചരമ വാർഷികദിനം ആചരിച്ചു. സിപിഐ എം വർക്കല ഏരിയ കമ്മിറ്റി നരിക്കല്ല് ജങ്‌ഷനിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനംചെയ്തു. ചെമ്മരുതി ലോക്കൽ സെക്രട്ടറി സന്തോഷ്കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, ഏരിയ സെക്രട്ടറി എം കെ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, ബി എസ് ജോസ്, ജി എസ് സുനിൽ, ലോക്കൽ കമ്മിറ്റി അംഗം ടി എം സിനിമോൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top