18 September Saturday

ജെറിയുടെ കുടുംബത്തിന് 
ആദരവറിയിച്ച് മന്ത്രിയെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

വാഹനാപകടത്തിൽ മരിച്ച ജെറിയുടെ ഭാര്യ ലിൻസിയെ മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു

തിരുവനന്തപുരം 
വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച ജെറി വർഗീസിന്റെ അവയവദാനം നടത്തിയ കുടുംബത്തെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ഞായറാഴ്ച മണ്ണന്തലയിലെ വസതിയിലെത്തിയ അദ്ദേഹം അവയവദാനമെന്ന മഹത്കർമത്തിന് സന്നദ്ധയായ ജെറിയുടെ ഭാര്യ ലിൻസിയെയും മറ്റ് ബന്ധുക്കളെയും ആദരവറിയിച്ചു. അഞ്ചുപേർക്ക് ജീവിതമേകുന്ന, രാജ്യത്തിനുതന്നെ മാതൃകയാണ് ജെറിയുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി പറഞ്ഞു. സർക്കാരിനാൽ കഴിയുന്ന സഹായങ്ങൾ നൽകുന്നതേക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
കരൾ, വൃക്കകൾ, നേത്രപടലം ഉൾപ്പെടെ അഞ്ചുപേർക്കാണ് ജെറിയുടെ അവയവങ്ങൾ ദാനം ചെയ്തത്. സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ പരുത്തിപ്പാറ ഇമ്മാനുവൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top