14 August Friday

പ്രതിരോധത്തിനായി 10,000 കിറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

ജില്ലാ പഞ്ചായത്ത് നൽകുന്ന പിപിഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ്, ആന്റിജൻ കിറ്റ് എന്നിവ കലക്ടർ നവജ്യോത് ഖോസക്ക് പ്രസിഡന്റ് വി കെ മധു കൈമാറുന്നു

തിരുവനന്തപുരം

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത്‌ 5000 പിപിഇ കിറ്റുകളും ഫെയ്സ് ഷീൽഡും 5000 ആന്റിജൻ ടെസ്റ്റ് കിറ്റുകളും കൈമാറി.  ജില്ലയിൽ പുതുതായി മൂന്ന് ആശുപത്രികളിൽ കൂടി കോവിഡ് പരിശോധനാ സംവിധാനം ഏർപ്പെടുത്തി. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു കലക്ടർ നവജ്യോത് ഖോസയ്‌ക്ക്‌ കിറ്റുകൾ കൈമാറി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു, ഡെപ്യൂട്ടി കലക്ടർ ആനൂപ് നായർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top