24 September Thursday

ഓൺലൈൻ തട്ടിപ്പ്: 93,962 രൂപ വീണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

തിരുവനന്തപുരം

നഗരത്തിൽ രണ്ട്‌ വ്യത്യസ്ത ഓൺലൈൻ തട്ടിപ്പുകളിലായി ഇടപാടുകാർക്ക്‌ നഷ്ടപ്പെട്ട 93,962 - രൂപ സൈബർ സെൽ വീണ്ടെടുത്തു. ഇതുൾപ്പെടെ ഒരു മാസത്തിനിടെ വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 2,42,342 രൂപയാണ് തിരുവനന്തപുരം സിറ്റി സൈബർ സെൽ തിരിച്ചുപിടിച്ച് ഉടമകൾക്ക് നൽകിയത്. തട്ടിപ്പുസംഘം വഞ്ചിയൂർ സ്വദേശിനിയിൽനിന്ന്‌ 75,000 രൂപയും കണ്ണമ്മൂല സ്വദേശിയിൽനിന്ന്‌ 32,577- രൂപയും തട്ടിയെടുക്കുകയായിരുന്നു. എനിഡെസ്ക്‌ പോലുള്ള വിദൂരനിയന്ത്രിത ആപ്പുകളാണ് തട്ടിപ്പുകൾക്കായി ഇത്തരക്കാർ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അവസാനം ലഭിക്കുന്ന കോഡ് കൈവശമാക്കുന്നതിലൂടെ ഉപകരണത്തിന്റെ നിയന്ത്രണം അവർക്കും ലഭ്യമാകും. തുടർന്ന് അക്കൗണ്ട് പരിശോധിക്കാൻ ആവശ്യപ്പെട്ട് നമ്മുടെ ബാങ്ക് വിവരങ്ങളും പാസ്‌ വേർഡും മറ്റും മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയാകുന്ന നഗരപരിധിയിലുള്ളവർ എത്രയും വേഗം സിറ്റി സൈബർ സെല്ലിലെ 9497975998 എന്ന നമ്പറിൽ അറിയിക്കണമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top