25 September Friday

നെയ്യാറ്റിൻകരയിലെ മെഡിക്കൽഷോപ്പിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

നെയ്യാറ്റിൻകര 

മെഡിക്കൽ സ്റ്റോറിൽ മരുന്നുവാങ്ങാനെത്തിയ ആൾ പതിനയ്യായിരം രൂപയടങ്ങിയ പേഴ്‌സ്‌ മോഷ്‌ടിച്ചു. നെയ്യാറ്റിൻകര ജങ്ഷൻ കോൺവെന്റ്‌ റോഡിലെ മെഡിക്കൽ സ്റ്റോറിൽ ശനിയാഴ്ച പകൽ ഒന്നരയ്‌ക്കാണ്‌ സംഭവം. ജീവനക്കാരൻ അനീഷിന് ശമ്പളമായി ലഭിച്ച കാശ്‌ പേഴ്‌സിലാക്കി മേശപ്പുറത്ത് വച്ചിരിക്കുകയായിരുന്നു. ഇദ്ദേഹം മരുന്നെടുക്കാൻ തിരിഞ്ഞപ്പോൾ പേഴ്സ് കൈക്കലാക്കി മോഷ്ടാവ്‌ സ്ഥലം വിട്ടു. മോഷണ  ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. മോഷ്ടാവിന്റെ ദൃശ്യവും കൈമാറി. മോഷ്ടാവും മറ്റൊരാളും  ബൈക്കിലാണ്  എത്തിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top