15 September Sunday

പേരയത്തെ ‘പച്ചപിടിച്ച’ സ്‌കൂൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

പേരയം ഗവ. യുപിഎസിലെ കൃഷിത്തോട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും

പാലോട്
പയറും പാവലും പടവലവും വെള്ളരിയും പന്തലുകെട്ടി ഒരുക്കിയ സകൂൾ മുറ്റം. വേണ്ടപോലെ വിളഞ്ഞ വെണ്ട, ചേലോടെ ചീരയും വാഴയും കത്തിരിയും കരനെല്ലും. പേരയം ഗവ. യുപിഎസിലെത്തിയാൻ ചുറ്റും പച്ചപിടിച്ച കാഴ്‌ചകളാണ്‌.
 
പഠനത്തോടൊപ്പം പാടത്തിറങ്ങാൻ മടിയില്ലാത്ത കുട്ടികൾ സ്‌കൂളിലെ  കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌  ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം കൃഷി ചെയ്യുന്നത്‌. കൂട്ടിന്‌ തൊഴിലുറപ്പ്‌ തൊഴിലാളികളും. പനവൂർ കൃഷി ഓഫീസർ ഷൈസ്, പ്രിയകുമാരി എന്നിവരുടെ നിർദേശപ്രകാരമാണ്‌ കൃഷിയിറക്കലും വിളവെടുപ്പുമെല്ലാം.
അധ്യാപകരും പിടിഎയും ഒപ്പമുണ്ട്‌. സ്‌കൂളിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ വിപണിയിലെത്തിച്ച്‌ വിൽപ്പനയും നടത്തുന്നുണ്ട്‌.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top