19 September Thursday

ജോലി തട്ടിപ്പ്: കോൺഗ്രസുകാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

സാബിത്ത്‌

വിതുര
ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടിയെടുത്ത കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. തേവൻപാറ ഫാത്തിമ മൻസിലിൽ സാബു എന്ന സാബിത്തിനെയാണ് വിതുര പൊലീസ അറസ്റ്റ്‌ ചെയ്തത്. തിരുമല മൈത്രിനഗർ ദേവികൃപയിൽ രാമചന്ദ്രൻ, പാലവിള കെവി ഹൗസിൽ ഷിബു എന്നിവരുടെ പരാതിയിലാണ്‌ നടപടി.  ആരോഗ്യമന്ത്രി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്നും ആരോഗ്യവകുപ്പിൽ ജോലി തരപ്പെടുത്താമെന്നും പറഞ്ഞ്‌ ഇയാൾ പലരിൽനിന്നായി 15 ലക്ഷംരൂപ കൈപ്പറ്റിയിരുന്നു. സാബിത്ത്‌ തേവൻപാറയിലെ സജീവ കോൺഗ്രസ് പ്രവർത്തകനാണ്. 
 
വിതുര സിഐ എസ് ശ്രീജിത്ത്, എസ്ഐ വി നിജാം, എഎസ്ഐ സുനിൽകുമാർ, സിപിഒ നിതിൻ ശ്യാം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top