18 October Friday

വട്ടിയൂർക്കാവ് പുസ്തകോത്സവം ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
വട്ടിയൂർക്കാവ് 
എസ്‌പിഎസ്‌ ഗ്രന്ഥശാലയിൽ നടക്കുന്ന പുസ്തകോത്സവം വെള്ളിയാഴ്ച വൈകിട്ട്‌ അഞ്ചിന്‌ അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ, കവി ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. 
 
ശനിയാഴ്ച രാവിലെ 10ന്‌ കാരയ്ക്കാമണ്ഡപം വിജയകുമാർ, ടികെ സുജിത് എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ ചിത്ര രചനാ മത്സരം സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിന്‌ സംഘടിപ്പിക്കുന്ന യൂത്ത് അസംബ്ലി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ബിനോയ് വിശ്വം എംപി മോഡറേറ്ററാകും. ചിന്താ ജെറോം, പി ബിജു എന്നിവർ പങ്കെടുക്കും.
ഞായറാഴ്ച സംഘടിപ്പിക്കുന്ന എഴുത്തുകാരുടെ സംഗമം പെരുമ്പടവം ശ്രീധരൻ ഉദ്‌ഘാടനം ചെയ്യും. ഡോ പി സോമൻ മുഖ്യ പ്രഭാഷണം നടത്തും.
തിങ്കളാഴ്ച മന്ത്രി കെകെ ശൈലജ വനിതാ സംഗമം ഉദ്‌ഘാടനം ചെയ്യും. ഡോ ടികെ ആനന്ദി, ഡോ പിഎസ് ശ്രീകല എന്നിവർ പ്രഭാഷകരാകും.
ചിന്താ പബ്ലിഷേഴ്‌സ്, സാഹിത്യ പഞ്ചാനനൻ ഗ്രന്ഥശാല, ഗുരുഗോപിനാഥ് നടന ഗ്രാമം, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുസ്തകോത്സവം.
 
ചിന്ത, മാതൃഭൂമി, പൂർണ, ഡിസി, ഗ്രീൻ, പ്രോഗ്രസ്, ഇൻസൈറ്റ് , മൈത്രി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ അക്കാദമി എന്നീ 30 ഓളം പ്രസാധകരുടെ മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരമുണ്ട്. എല്ലാ ദിവസവും രാത്രി ഏഴിന്‌ ശേഷം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടക സമിതിയുടെ ചെയർമാൻ കെസി വിക്രമനും ജനറൽ കൺവീനർ സി പ്രസന്നകുമാറും അറിയിച്ചു.
പ്രധാന വാർത്തകൾ
 Top