20 September Friday

‘പൊലീസ്‌ ഞങ്ങൾക്ക്‌ കൂട്ടാണ്‌’

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

ശാർക്കര ശ്രീ ചിത്തിരവിലാസം ബോയ് സ് ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥികൾ ചിറയിൻകീഴ് എസ്എച്ച്ഒ സജീഷിനോട് ചോദ്യങ്ങൾ ചോദിക്കുന്നു

ചിറയിൻകീഴ്
ഇനി ശാർക്കര ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥികൾ പൊലീസെന്നു കേട്ടാൽ ഞെട്ടില്ല. നാടിന്റ കാവൽക്കാരാണ്‌ പൊലീസെന്നും അവർ കുറ്റകൃത്യങ്ങളെ തടയുന്നവരാണെന്നും കുട്ടിപ്പട്ടാളത്തിന്‌ ബോധ്യമായി.  
 
ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചാണ്‌ വിദ്യാർഥികൾ പൊലീസുകാരുടെ നടത്തിപ്പുകൾ നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കിയത്‌. എന്താണ് നിയമമെന്നും നിയമപാലനത്തിനായി എന്തെല്ലാമാണ് ചെയ്യുന്നതെന്നും കുട്ടികൾ ചോദിച്ചറിഞ്ഞു. 
 
നിയമം അനുസരിച്ച് ജീവിക്കുകയാണ് ഒരു നല്ല പൗരന്റെ കടമയെന്ന്‌ ചിറയിൻകീഴ് എസ്എച്ച്‌ഒ സജീഷ് കുട്ടികളോട് പറഞ്ഞു. സിഐക്കൊപ്പം ഏറെനേരം സ്റ്റേഷനിൽ ചെലവഴിച്ചശേഷമാണ് കുട്ടികൾ മടങ്ങിയത്.
പ്രധാന വാർത്തകൾ
 Top