21 October Monday

മാരകായുധങ്ങൾ കാട്ടി പണം കവർച്ച : 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
ചിറയിൻകീഴ്
ഓട്ടോ ഡ്രൈവറെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ച രണ്ടുപേർ കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ. കിഴുവിലം പ്ലാക്കാട്ടുകോണം ചരുവിള വീട്ടിൽ കണ്ണപ്പൻ എന്നു വിളിക്കുന്ന രതീഷ് (38), എ കെ നഗർ പുന്നയ്ക്കാതോപ്പിൽ അനൂപ് (29) എന്നിവരാണ് പിടിയിലായത്.
 
ബുധനാഴ്ച പകൽ ഒന്നിന്‌ മണനാക്കിലെത്തിയ ഇരുവരും ഓട്ടോ സ്റ്റാൻഡിൽനിന്ന്‌ ഷാക്കീറിന്റെ വണ്ടി ഓട്ടം വിളിക്കുകയായിരുന്നു. ഏലാപ്പുറംവരെ പോകണമെന്ന് പറഞ്ഞാണ്‌ ഓട്ടോയിൽ കയറിത്‌. ആളില്ലാത്ത സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറോട് പണം ആവശ്യപ്പെടുകയും കൊടുക്കാത്തതിനെ തുടർന്ന്‌ വാൾ കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഓട്ടോയിൽനിന്ന്‌ ഇറങ്ങി ഓടിയ ഷാക്കീർ ബഹളംവച്ച്‌ ആളെക്കൂട്ടി പ്രതികളെ കീഴടക്കുകയായിരുന്നു. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഒരു വാളും, 32,000 രൂപയും ഇവരിൽനിന്ന്‌ കണ്ടെത്തി. പ്രതികൾക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കൊലപാതകം, പിടിച്ചുപറി കേസുകൾ നിലവിലുണ്ട്. 
അടുത്തിടെ വെഞ്ഞാറമൂട്ടിൽനിന്ന്‌ 38 പവൻ കവർന്ന കേസിലും ഇവർ പ്രതികളാണ്‌. പ്രതികളുടെ കൈയിൽനിന്ന്‌ കിട്ടിയ പണം വെഞ്ഞാറമൂട്ടിൽനിന്ന് മോഷ്ടിച്ച സ്വർണം വിറ്റ് കിട്ടിയതാണെന്ന് പ്രതി രതീഷ് പൊലീസിന് മൊഴി നൽകി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.
പ്രധാന വാർത്തകൾ
 Top