05 August Wednesday

അമ്മ വൃക്ക നൽകും; അഖിലിന്‌ വേണം സഹായം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

അഖിലും അമ്മയും

ആറ്റിങ്ങൽ 

സംസാരിച്ചുനിൽക്കെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. വായ പോലും തുറക്കാനാകാത്തവിധം. ചിലപ്പോൾ ശരീരമാകെ നീരുവരും. ദിവസവും നാല് ഇൻസുലിൻ ഇൻജക്‌ഷൻ. ആറ്റിങ്ങൽ അയിലം വാസുദേവപുരം ചരുവിള പുത്തൻവീട്ടിൽ എ അഖിൽ (28) 20 വർഷമായി ഓരോ നിമിഷവും വേദന കടിച്ചമർത്തിയാണ്‌ ജീവിക്കുന്നത്‌. പാൻക്രിയാസും വൃക്കയും തകരാറിൽ. അടിയന്തരമായി ഇവ രണ്ടും മാറ്റിവയ്ക്കണം. അമ്മ ഗീത വൃക്ക നൽകും. പാൻക്രിയാസും ലഭ്യമാണ്. പക്ഷേ, ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയോളം ചെലവ് വരും. കൂലിപ്പണിക്കാരനായ അനികുട്ടന് മകന്റെ ജീവനുവേണ്ടി സുമനസ്സുകളുടെ സഹായം വേണം.  ശസ്ത്രക്രിയ നടത്താൻ 22 ലക്ഷവും തുടർചികിത്സയക്ക് മൂന്നു ലക്ഷവും ചെലവ് വരും. ശസ്ത്രക്രിയക്ക്‌ പത്ത് ലക്ഷം രൂപ ആദ്യം അടയ്‌ക്കണം. പാൻക്രിയാസ് ലഭിക്കുന്ന സമയം ബാക്കി തുക നൽകണം. മൂന്നു മാസത്തിനുള്ളിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രിയിൽനിന്ന്‌ അറിയിച്ചത്. അഖിലിന്റെ സഹോദരൻ ജിതിൻ മൂന്നു മാസം മുമ്പ് വിദേശത്ത് പോയെങ്കിലും കോവിഡ്‌ ആയതോടെ ജോലി നഷ്ടമായി.  ഇനി സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് കുടുംബത്തിന്റെ പ്രതീക്ഷ. അഖിലിന്റെ ചികിത്സയ്‌ക്കായി അവനവഞ്ചേരി ആനൂപ്പാറ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഗീതയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നനമ്പർ: 078001000018074, IFSC: IOBA0000780. നമ്പർ: 9605672062.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top