05 August Wednesday

ഒത്തുപിടിച്ചു; കൂടെപ്പോന്നത് നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

തിരുവനന്തപുരം  

കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞു പോകാത്ത നേട്ടമായിരുന്നു ഗവ. മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ആഗ്രഹിച്ചത്‌.  മന്ത്രി കടകംപള്ളി സുരേന്ദ്രനും രക്ഷിതാക്കളും പൂർവ വിദ്യാർഥികളുമെല്ലാം അവർക്കായി കൈ കോർത്തപ്പോൾ കിട്ടിയത്‌ നൂറുമേനി.  12 ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടെ 16 വിദ്യാര്‍ഥികളാണ് ഇത്തവണ ഇവിടെ പരീക്ഷ എഴുതിയത്. ഇതിൽ മൂന്നുപേര്‍ക്ക് അഞ്ചുവിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ കൂലിവേലക്കാരാണ്‌. ഇവരുടെ ജീവിതാവസ്ഥ മനസ്സിലാക്കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലുകളാണ്‌ വിജയത്തിന്‌ പിന്നിലെ കേന്ദ്ര ബിന്ദു.  ദിവസവും റെഗുലര്‍ ക്ലാസിനു പുറമേ രാവിലെ ഒരു മണിക്കൂറും വൈകുന്നേരം ഒന്നരമണിക്കൂറും സ്പെഷ്യല്‍ ക്ലാസുകളും ജൂലൈ മുതല്‍ ആരംഭിച്ചു. രാത്രി എട്ടുവരെ സായാഹ്ന ക്ലാസും ഏര്‍പ്പെടുത്തി. ജിജി ചാരിറ്റബിള്‍ ട്രസ്റ്റ്, 1993ലെ പൂര്‍വ വിദ്യാര്‍ഥി സംഘടന എന്നിവയാണ്‌  വിദ്യാർഥികൾക്ക്‌ ഭക്ഷണമെത്തിച്ചു നല്‍കിയിരുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top