14 August Friday

സിഇടിയിൽനിന്ന്‌ ചന്ദനമരങ്ങൾ കടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കഴക്കൂട്ടം

ശ്രീകാര്യം കോളേജ് ഓഫ് എൻജിനിയറിങ് ടെക്‌നോളജിയിൽ നിന്ന്‌ വീണ്ടും ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ നിലയിൽ. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് നാല് മരങ്ങൾ മോഷ്ടിച്ചത്. പമ്പ് ഹൗസിനു സമീപം ഹൈഡ്രോളിക് ലാബിനു മുന്നിലെ ഒരു മരവും  പുതിയതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് സമീപത്തെ മൂന്നു മരങ്ങളുമാണ്‌ മുറിച്ചു കടത്തിയത്‌. ശേഷിക്കുന്ന ഭാഗം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചന്ദന മരം മുറിച്ച ഭാഗം കാടുപിടിച്ചു കിടക്കുന്നതിനാൽ അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല . എന്നാൽ ക്യാമ്പസ്സിലെ മറ്റൊരു ഭാഗത്തെ ക്യാമറയിൽ രാത്രി ഒന്നോടെ രണ്ടുപേർ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.  വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയാലേ  മരത്തിന്റെ വില അറിയാൻ സാധിക്കൂ.  കഴിഞ്ഞവർഷം സിഇടി വളപ്പിൽ സിവിൽ ഡിപ്പാർട്ട്മെന്റിന് സമീപം നിന്ന ചന്ദനമരമുൾപ്പെടെ നാല് തവണ മുറിച്ചു കടത്തിയിട്ടുണ്ട്‌. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top