07 August Friday

കുളത്തൂരിൽ എൽഡിഎഫ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

പാറശാല -

കോൺഗ്രസ്‌‌ ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിലും നിരുത്തരവാദിത്തപരമായ നിലപാടിലും പ്രതിഷേധിച്ച് എൽഡിഎഫ്‌ അംഗങ്ങൾ  കുളത്തൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി. പൊഴിയൂർ സ്വദേശികളായ പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാൻ വിമുഖത കാണിച്ച ഭരണസമിതിയുടെ നിലപാട് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ധർണ കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എൻ രവീന്ദ്രകുമാർ അധ്യക്ഷനായി. എം പി അജിത് സ്വാഗതം പറഞ്ഞു.  വി സുരേഷ്,  ഡി സ്റ്റീഫൻ , ക്രിസ്റ്റടിമ, പ്രവീൺപീറ്റർ, കെ ലത, സെൽവ റാണി, പ്രമീള, വൈ തങ്കേശ്വരി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top