നെടുമങ്ങാട്
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് വയോജനങ്ങളുടെ നേതൃത്വത്തില്‍ നെടുമങ്ങാട് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ നെടുമങ്ങാട്, വിതുര, കാട്ടാക്കട, വെഞ്ഞാറമൂട് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ആര്‍ ജയദേവൻ ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് മേഖലാ സെക്രട്ടറി എം ശശികുമാരന്‍ നായര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം ജനാര്‍ദ്ദനന്‍കുട്ടി നായര്‍, മേഖലാ ഭാരവാഹികളായ എം സിദ്ദിക്കുല്‍ കബീര്‍, എം കെ ബാലഗംഗാധരന്‍ നായര്‍, കെ എ അസീസ്, കെ രാജേന്ദ്രന്‍, എന്‍ സി മധുകുമാര്‍, ജി ബാലചന്ദ്രന്‍ നായര്‍, കെ ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..