15 July Wednesday

മറക്കരുത്‌ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
തിരുവനന്തപുരം   
പോത്തൻകോട്‌, നാലാഞ്ചിറ, പെരുങ്കുഴി സ്വദേശികളായ മൂന്നുപേർക്കുകൂടി തിങ്കളാഴ്ച കോവിഡ്‌ സ്ഥിരീകരിച്ചു. 16 ന് മഹാരാഷ്ട്രയിൽനിന്ന് റോഡുവഴി എത്തിയ 28 വയസ്സുള്ള പോത്തൻകോട് സ്വദേശി, 26 ന് യുഎഇയിൽനിന്ന് എത്തിയ 26 വയസ്സുള്ള നാലാഞ്ചിറ സ്വദേശി, 27 ന് ചെന്നൈയിൽനിന്ന് റോഡുമാർഗം എത്തിയ 55 വയസ്സുള്ള പെരുങ്കുഴി സ്വദേശി എന്നിവർക്കാണ്‌ രോഗം. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവർ 48 ആയി. ചികിത്സയിലുണ്ടായിരുന്ന മൂന്നുപേരുടെ ഫലം തിങ്കളാഴ്ച നെഗറ്റീവായി. 
 

11577 പേർ നിരീക്ഷണത്തിൽ 

 

തിങ്കളാഴ്ച പുതുതായി  669 പേർകൂടി നിരീക്ഷണത്തിലായതോടെ ആകെ നിരീക്ഷണത്തിൽ 11577 പേരുണ്ട്‌. 9856പേർ വീടുകളിലും -1579പേർ കോവിഡ് കെയർ സെന്ററുകളിലും -142 പേർ ആശുപത്രികളിലുമാണ്‌. രോഗലക്ഷണങ്ങളുള്ള 36 പേരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 6 പേരെ ഡിസ്ചാർജ് ചെയ്തു. 236 പേർ ലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
 
തിങ്കളാഴ്ച പരിശോധനയ്‌ക്ക്‌ അയച്ച 278 സാമ്പിളുകളിൽ 313 ഫലങ്ങൾ നെഗറ്റീവാണ്. -1466 വാഹനങ്ങളിലായി -2662പേരെ പരിശോധിച്ചു. 
 

ഇഞ്ചിവിള കടന്ന്‌ 54പേർകൂടി

 

ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ 54പേർ തിങ്കളാഴ്ച എത്തി. 39 പുരുഷന്മാരും 15 സ്‌ത്രീകളും. എല്ലാവരും തമിഴ്‌നാട്ടിൽ നിന്നാണെത്തിയത്‌.
 
 റെഡ്‌ സോണിൽ നിന്നെത്തിയ അഞ്ചുപേരിൽ ഒരാളെ സർക്കാർ നിരീക്ഷണകേന്ദ്രത്തിലേക്കുമാറ്റി. നാലുപേരെ വീടുകളിൽ നിരീക്ഷണത്തിൽ വിട്ടു. ഇതുവരെ 117 പേർ വന്നു. 
 
79പുരുഷന്മാരും 38 സ്ത്രീകളും ഇതിൽ ഉൾപ്പെടും. തമിഴ്‌നാട്ടിൽനിന്നുള്ള 112 പേരും ഛത്തീസ്ഗഡിൽനിന്ന് 2 പേരും കർണാടകയിൽനിന്ന് 2, ബിഹാറിൽനിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 19. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിന് അയച്ചു.
പ്രധാന വാർത്തകൾ
 Top