13 July Monday

റൂട്രോണിക്‌സ് ഓൺലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ ഓൺലൈൻ പഠന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ ഓൺലൈൻ പഠന പദ്ധതിക്ക് തുടക്കമായി.  മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിച്ചു. നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കുന്നതിനാണ് പദ്ധതി. കോവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിൽ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിനുള്ള സാധ്യതയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകേണ്ട ആവശ്യകതയും മുൻനിറുത്തിയാണ്  ഓൺലൈൻ പഠന പദ്ധതി ആവിഷ്‌കരിച്ചത്. 
 
കേരളത്തെ ഓൺലൈൻ പരിശീലനത്തിന്റെ ഹബ്ബാക്കി മാറ്റാനും സ്‌കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ പഠനം, ഇന്റേൺഷിപ്, കരിക്കുലം പ്രൊജക്ടുകൾ, യുജിസി നിഷ്‌കർഷിക്കുന്ന കോഴ്‌സുകൾ എന്നിവ നടപ്പാക്കാനും സാങ്കേതിക സഹായം നൽകാനുമുള്ള സംവിധാനമാണ് റൂട്രോണിക്‌സ് സജ്ജമാക്കിയിരിക്കുന്നത്. ടാലി എഡ്യുക്കേഷനുമായി സഹകരിച്ച് അക്കൗണ്ടിങ്‌ മേഖലയിലെ ടാലി കോഴ്‌സുകളും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. കോഴ്‌സുകൾക്ക് റൂട്രോണിക്‌സും ടാലിയും ജോയിന്റ് സർട്ടിഫിക്കേഷൻ സംവിധാനവും നടപ്പാക്കും. 
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ബിസിനസ്‌ ഇന്റലിജൻസ് തുടങ്ങി എൻജിനിയറിങ്‌ മേഖലകളിൽ ആവശ്യമുള്ള സോളിഡ് വർക്കുകൾ പോലുള്ള കോഴ്‌സുകൾ ഈ ഓൺലൈൻ പഠന പദ്ധതിയിൽ ലഭ്യമാണ്. 
പുതിയ കോഴ്‌സുകൾക്കൊപ്പം എത്തിക്കൽ ഹാക്കിങ് പോലുള്ള വിഷയങ്ങളിൽ വിവിധ കോഴ്‌സുകളും നടപ്പാക്കും.  റൂട്രോണിക്‌സിന്റെ 30 കോഴ്‌സുകൾ സംസ്ഥാന സർക്കാർ ജോലികൾക്ക് അംഗീകൃതമാണ്. നിലവിൽ കേരളത്തിലെ എല്ലാ ജില്ലയിലും സാന്നിധ്യമുള്ള റൂട്രോണിക്‌സ് എഡ്യൂക്കേഷൻ നെറ്റ് വർക്കിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലായി ഇരുപതിനായിരത്തിൽപ്പരം വിദ്യാർഥികൾ വർഷം പരിശീലനം നേടുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top