13 July Monday
കെപ്‌കോ

മന്ത്രി ഇടപെട്ടു; എട്ടിന്‌ ചർച്ച

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
വഞ്ചിയൂർ
കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനിൽ (കെപ്കോ) 15 ദിവസമായി സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഉപവാസ സമരം നിർത്തിവച്ചു. മന്ത്രി കെ രാജുവിന്റെ അഭ്യർഥന മാനിച്ചാണ്‌ സമരം നിർത്തിയത്‌. എട്ടിന് ചർച്ച നടത്താമെന്നും സംയുക്തസമരസമിതി ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം  ഉറപ്പു നൽകി. 
 
തിങ്കളാഴ്‌ച ഹെഡ്ഓഫീസ് പടിക്കൽ നടന്ന യോഗം എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു.  തൊഴിലാളികളുടെ ഇടയിൽ വിഷയങ്ങൾ സൃഷ്ടിക്കുകയും തൊഴിലാളിദ്രോഹ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന മാനേജിങ്‌ ഡയറക്ടറെ അടിയന്തരമായി മാറ്റുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന്‌ സോളമൻ വെട്ടുകാട് ആവശ്യപ്പെട്ടു. കെപ്‌കോ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എസ് അരുൺ അധ്യക്ഷനായി, സമരസമിതി ചെയർമാൻ പി എസ് നായിഡു, ജനറൽ കൺവീനർ കെ കൃഷ്ണകുമാർ, സിഐടിയു ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി രവീന്ദ്രൻ നായർ, എസ് പി ദീപക്, സമരസമിതി നേതാക്കളായ അശോകൻ, ഹക്കീം തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top