02 July Thursday

വിദ്യാർഥിക്ക്‌ പഠനത്തിനായി ടിവി നൽകി പഞ്ചായത്തംഗം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ജിൻസി ജോണിന്‌ വാർഡ് അംഗം ജി ഒ ഷാജി ടിവി സമ്മാനിക്കുന്നു

കാട്ടാക്കട 
വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിന് സഹായ ഹസ്തവുമായി പഞ്ചായത്ത് അംഗം.
 
പൂവച്ചൽ വാർഡിലെ താമസക്കാരിയായ ജിൻസി ജോണിന്‌ വാർഡ് അംഗം ജി ഒ ഷാജിയാണ് ടിവിയും കേബിൾ കണക്ഷനും എത്തിച്ചു നൽകിയത്. എട്ടാം ക്ലാസ് വിദ്യാഥിയാണ് ജിൻസി. കൂലിപ്പണിക്കാരനായ അച്ഛൻ കടുത്ത പ്രമേഹരോഗത്തെ തുടർന്ന് കിടപ്പിലായതോടെ പ്ലസ് ടു വിദ്യാർഥിയായിരുന്ന സഹോദരൻ വിജു ജോൺ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയാണ് കുടുംബത്തെ പോറ്റുന്നത്. അച്ഛന്റെ ചികിത്സയ്‌ക്ക് നല്ലൊരു തുക വേണം. അതുകൊണ്ട് വീട്ടിൽ ടിവിയോ മറ്റ് നവ മാധ്യമ സംവിധാനങ്ങളോ ഇല്ല.
 
വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പഠനത്തിന് മാർഗമില്ലാതെ വിദ്യാഭ്യാസം മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു ജിൻസി. സ്കൂൾ അധികൃതർ വിവരം വാർഡ് മെമ്പറായ ജി ഒ ഷാജിയെ അറിയിച്ചു.
 
തുടർന്ന്‌ അദ്ദേഹം സംഭാവനയായി ടിവിയും വാങ്ങി കേബിൾ കണക്ഷനുള്ള സംവിധാനങ്ങളുമൊരുക്കി. സ്കൂളിലെ അധ്യാപിക സരസമ്മ, സമീപ വാർഡ് മെമ്പർ ഷൈലജാദാസ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സജു, സിഡിഎസ് അംഗങ്ങൾ എന്നിവർക്കൊപ്പം വീട്ടിലെത്തി കൈമാറുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top