02 July Thursday
കോവിഡ് –-19

വാമനപുരം, മാണിക്കൽ, നെല്ലനാട് പഞ്ചായത്തുകളിൽ 101 പേരെ പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
വെഞ്ഞാറമൂട്
കലക്ടർ വിളിച്ചുചേർത്ത ഡി കെ മുരളി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും തീരുമാനപ്രകാരം വാമനപുരം, മണിക്കൽ, നെല്ലനാട് പഞ്ചായത്തുകളിൽ കോവിഡ് –-19ന്റെ പരിശോധന ആരംഭിച്ചു. വാമനപുരം ആനച്ചൽ യുപി സ്കൂളിൽ നടന്ന പരിശോധനയിൽ 60 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഈ 60 പേരും രോഗിയുമായി അടുത്തിടപഴകിയവരാണ്. 
 
മാണിക്കൽ പഞ്ചായത്തിലെ ആലിയാട് പകൽ വീട്ടിൽ നടന്ന പരിശോധനയിൽ 31 പേരാണ് പരിശോധനയ്ക്കെത്തിയത്.
 
നെല്ലനാട് പഞ്ചായത്തിൽ വാമനപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന പരിശോധനയിൽ 10 പേരുടെ സ്രവമാണ് പരിശോധനയ്ക്കെടുത്തത്. ഇതിൽ രണ്ടു രോഗിയുമായി ഇടപഴകിയവരും എട്ടു പേർ പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുടെ ഭാഗമായുമാണ് പരിശോധന നടത്തിയത്. 
ചൊവ്വാഴ്ചയും പരിശോധന നടക്കും.
പ്രധാന വാർത്തകൾ
 Top