04 July Saturday
ന​ഗരൂര്‍ വെടിവയ്പ് കേസ്

തോക്കിന് പ്രഹരശേഷിയില്ലെന്ന്‌ നിഗമനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
കിളിമാനൂർ
ന​ഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ​ഗേറ്റ് മുക്കിൽ യുവാക്കൾക്ക് നേരെ വെടി ഉതിർത്ത സംഭവത്തിൽ തോക്കിന് പ്രഹരശേഷിയില്ലെന്ന് നി​ഗമനം. ന​ഗരൂർ ​ഗേറ്റ്മുക്ക് ജങ്‌​ഷനിൽ ഞായറാഴ്ച വൈകിട്ട് 6.30നാണ് ഉദയകുമാർ, മനീഷ് എന്നീ യുവാക്കൾക്ക് നേരെ ഇളമ്പയിൽ എസ്റ്റേറ്റിൽ അർജുൻ (32) എയർ​ഗൺ ഉപയോ​ഗിച്ച് രണ്ട് തവണ വെടി ഉതിർത്തത്. സംഭവത്തിൽ ന​ഗരൂർ പൊലീസ് അർജുനെയും കൃത്യം നടത്താൻ ഉപയോ​ഗിച്ച തോക്കും കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. അർജുന്റെ  അച്ഛന്‌  മൂന്ന്‌ തോക്കുകൾക്കുള്ള ലൈസൻസ് ഉണ്ട്. തുടർന്ന് എയർ​ഗൺ ആണോ മറ്റ് തോക്കുകളിൽ നിന്നാണോ വെടി ഉതിർത്തത് എന്ന പരിശോധനയ്‌ക്കായി ഫോറൻസിക് സംഘം സ്ഥലത്തെത്തി. വിശദ പരിശോധനയിൽ 22 വർഷത്തിലധികം പഴക്കമുള്ള എയർ​ഗണ്ണി ൽ നിന്നാണ് വെടി ഉതിർത്തതെന്നും ഇതിൽ ഉണ്ട ഉപയോ​ഗിക്കാൻ കഴിയില്ലെന്നും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതായി എസ്ഐ സഹിൽ അറിയിച്ചു. അതേസമയം ആരോപണ വിധേയനായ അർജുനും കുടുംബത്തിനുമെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.
പ്രധാന വാർത്തകൾ
 Top