പേരൂർക്കട
എസ്എഫ്ഐ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പേരൂർക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓർമകൾ സാക്ഷ്യങ്ങൾ' എന്ന പേരിൽ പൂർവകാല നേതൃ കൂട്ടായ്മ സംഘടിപ്പിച്ചു. കവടിയാർ വിവേകാനന്ദ പാർക്കിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കാർത്തിക് പ്രസാദ് അധ്യക്ഷനായി. ആദ്യകാല നേതാവ് എം ഹരിലാൽ പതാക ഉയർത്തി. പൂർവകാല നേതാക്കളെ ആദരിച്ചു. സംഘടനാ ചരിത്രമടങ്ങുന്ന ചിത്രപ്രദർശനവും കലാപരിപാടികളും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയൻബാബു, ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, വി കെ പ്രശാന്ത് എംഎൽഎ, ആദ്യകാല എസ്എഫ്ഐ നേതാക്കളായ ഹരിലാൽ, ഗീനാകുമാരി, ആർ ഹരിലാൽ രാജൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അഭിജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ് എസ് അരവിന്ദ് സ്വാഗതവും ഷഹാന നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..