മംഗലപുരം
മത്സ്യത്തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന വിഴിഞ്ഞം ആക്രമണ സമരത്തിനെതിരെ കഠിനംകുളം പുത്തൻതോപ്പിൽ മത്സ്യത്തൊഴിലാളികൾ ജ്വാല തെളിച്ചു പ്രതിഷേധിച്ചു. വിഴിഞ്ഞത്ത് നടക്കുന്ന അക്രമ സമരത്തിന് നേതൃത്വം നൽകുന്ന ഫാ. യൂജിൻ പെരേരയുടെ വീടിന് മുന്നിലായിരുന്നു പ്രതിഷേധപരിപാടി. വരുംദിവസങ്ങളിൽ അക്രമ സമരത്തിനെതിരെ തീരദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആൽബർട്ട്, ലിന്റോജോൺസൻ, ജെറിബൈറ്റ്, ഷാർലറ്റ്, റോയിനെറ്റോ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..