19 January Wednesday

മഴയിൽ വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

ശൈലജകുമാരിയുടെ വീട് തകർന്ന നിലയിൽ

പാറശാല
ശക്തമായ മഴയിൽ  നിർധന കുടുംബത്തിന്റെ വീട്  തകർന്നു. പരശുവയ്‌ക്കൽ താഴേമഠത്തുവിളാകം പത്മനാഭ വിലാസത്തിൽ എസ് ശൈലജകുമാരിയുടെ  വീടാണ് തിങ്കൾ രാത്രി 11.45 ഓടെ തകർന്ന് വീണത്. 
മൺകട്ട ഉപയോഗിച്ച് നിർമിച്ച വീടിന്റെ മേൽക്കൂര ഷീറ്റ് മേഞ്ഞതായിരുന്നു.
മേൽക്കൂരയോടെ തകർന്നു വീണ്‌ വീട്ടിലെ ഫർണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും നിത്യോപയോഗ സാധനങ്ങളുൾപ്പെടെ എല്ലാം നശിച്ചു. 
ഒരാഴ്ച മുമ്പ്‌  വീടിന്റെ പിൻഭാഗം ഇടിഞ്ഞ് വീണിരുന്നു. വീട്‌ അറ്റകുറ്റപ്പണിക്ക്‌ അപേക്ഷനൽകി കാത്തിരിക്കുമ്പോഴാണ്‌ മേൽക്കൂരയും തകർന്നത്‌. ഭർത്താവ്‌  ഉപേക്ഷിച്ചുപോയതിനാൽ  ശൈലജകുമാരി  ഒറ്റയ്ക്കാണ് താമസം.  സ്വകാര്യ ബഡ്സ്‌ സ്കൂളിലെ ആയയാണ്. അപകടം നടക്കുമ്പോൾ ഇവർ സ്കൂളിലായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top