29 January Saturday

സിഐടിയു പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

ആറ്റിങ്ങൽ
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിഷേധിച്ചതിന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉൾപ്പെടെ 12 എംപിമാരെ സസ്പെൻഡ് ചെയ്തതിൽ സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രകടനം നടത്തി. പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ പി അജി, ജെ കെ അജി, എസ് രാജശേഖരൻ, ന്യൂട്ടൻ അക്ബർ, അനിൽ ആറ്റിങ്ങൽ, എ അൻഫാർ, എസ് സാബു, വി ശശി തുടങ്ങിയവർ സംസാരിച്ചു. കെഎസ്ആർടിസി ജങ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനം കച്ചേരി ജങ്‌ഷനിൽ സമാപിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top