16 January Saturday

ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
തിരുവനന്തപുരം
ജില്ലയിൽ വരുന്ന നാലുദിവസം  അതീവ ജാഗ്രതാ നിർദ്ദേശം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാലാണിത്‌. 
ചൊവ്വാഴ്ച മഞ്ഞ അലേർട്ടും ബുധൻ, വെള്ളി ദിവസങ്ങളിൽ ഓറഞ്ച് അലേർട്ടും വ്യാഴാഴ്ച റെഡ് അലേർട്ടുമാണ് ജില്ലയിൽ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ കടലിൽ പോകുന്നതിനു പൂർണ നിരോധനമാണ്‌.  ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കോതിയൊതുക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കണം. പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവയുടെ സുരക്ഷിതത്വവും ഉറപ്പാക്കണം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു. മറ്റു ഖനന പ്രവർത്തനങ്ങളും അനുവദിക്കില്ല. പൊന്മുടിയടക്കം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കും.
ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ  മുഹമ്മദ് സഫീറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ യോഗം ചേർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top