25 January Saturday

വിസ വാഗ്ദാനം നൽകി പണം തട്ടിപ്പ്: യുവാവ് റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019
വെഞ്ഞാറമൂട്
ലണ്ടനിൽ വിസ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാർഥികളിൽനിന്ന്‌ പണം തട്ടിയ കേസിൽ യുവാവിനെ റിമാൻഡ്‌ ചെയ്തു. നാവായിക്കുളം വെട്ടിയറ പോസ്റ്റ് ഓഫീസിനു സമീപം എസ് എസ് മൻസിലിൽ ഷാൻ ഷാ (34) ആണ് റിമാൻഡിലായത്. കല്ലറ, പാങ്ങോട് സ്വദേശികളായ രണ്ട്‌ യുവാക്കളുടെ പരാതിയിലാണ് നടപടി. പാങ്ങോട്ടുള്ള ബന്ധുവഴി യുവാക്കളെ പരിചയപ്പെട്ട ഷാൻ ഷാ ലണ്ടനിൽ നല്ല ശമ്പളമുള്ള ജോബ് വിസ ഉണ്ടെന്നും ശരിയാക്കിത്തരാമെന്നും പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. 
 
ഇതിനായി രണ്ടുപേരിൽനിന്നായി ഏഴു ലക്ഷത്തി ഇരുപത്തയ്യായിരത്തി അറുനൂറ് രൂപ പലപ്പോഴായി കൈപ്പറ്റുകയുംചെയ്തു. പിന്നീട് ഫോൺ വിളിച്ചാൽ ഇയാൾ എടുക്കാതെയായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ എറണാകുളത്തെ വാടകവീട്ടിൽനിന്ന്‌ ഇയാളെ പിടികൂടുകയുമായിരുന്നു. പാങ്ങോട് സിഐ എൻ സുനീഷ്, എസ്ഐ അജയൻ, ഗ്രേഡ് എസ്‌ഐ സുലൈമാൻ, പ്രദീപ്, നിസാറുദ്ദീൻ, നാസിമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.
പ്രധാന വാർത്തകൾ
 Top