12 September Thursday

എൽഡിഎഫ്‌ കരുത്ത്‌ തെളിയിച്ചു: 
വി ജോയി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

ആറ്റിങ്ങല്‍ നഗരസഭയില്‍ വിജയിച്ച എം എസ് മഞ്ജുവിനെയും ജി ലേഖയെയും നഗരസഭാങ്കണത്തിൽ സിപിഐ എം 
ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു , ഏരിയ സെക്രട്ടറി എസ് ലെനിൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

തിരുവനന്തപുരം 
തദ്ദേശവാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സമ്പൂർണ വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദിയറിയിച്ച്‌ സിപിഐ എം. എൽഡിഎഫിനെ ഹൃദയത്തിലേറ്റിയ സമ്മതിദായകർക്ക്‌ നന്ദിരേഖപ്പെടുത്തുന്നതായി ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു.
  ഏഴിടത്ത് ബിജെപിയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി. വർഗീയതയ്ക്കെതിരായ എൽഡിഎഫ്‌ നിലപാടുകളെ ജനം ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണിത്‌. 
തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ എൽഡിഎഫ്‌ സ്ഥാനാർഥികളെയും അത്യുജ്വല വിജയത്തിനായി രാപകൽ പ്രയത്നിച്ച പ്രവർത്തകരെയും ജില്ലാ കമ്മിറ്റിക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ എസ് ഫിറോസ് ലാലും വോട്ടർമാരെയും സ്ഥാനാർഥികളെയും അഭിനന്ദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top