04 August Tuesday
320 രോഗികൾ

മുന്നൂറും കടന്ന് ഭീതി...

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

പൂന്തുറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്രവപരിശോധനക്ക് വിധേയനാകുന്ന യുവാവ്

തിരുവനന്തപുരം

വീണ്ടും 300 കടന്ന്‌ ജില്ലയിലെ കോവിഡ്‌ രോഗികൾ. എട്ട്‌ ആരോഗ്യപ്രവർത്തകരുൾപ്പെടെ വെള്ളിയാഴ്ച മാത്രം 320 രോഗികൾ, ഇതിൽ 311 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്‌. 114 പേരുടെ ഫലം നെഗറ്റീവായി. വ്യാഴാഴ്ച ഉച്ചയ്ക്ക്‌ ശേഷമുള്ള ഫലംകൂടി ചേർത്താണ്‌ വെള്ളിയാഴ്ച കണക്ക്‌ പുറത്തുവിട്ടത്‌. ഇതോടെ ജില്ലയിൽ മൊത്തം രോഗികളുടെ എണ്ണം 3078 ആയി. ഇതിനുമുമ്പ്‌ 16നാണ്‌ ജില്ലയിൽ രോഗികളുടെ എണ്ണം 300 കടന്നത്‌, അന്ന്‌ 339 ആയിരുന്നു രോഗികളുടെ എണ്ണം. ഉറവിടം വ്യക്തമല്ലാത്ത- മൂന്നുപേർക്കും വീട്ടുനിരീക്ഷണത്തിലായിരുന്ന -ആറുപേർക്കുമാണ്‌ വെള്ളിയാഴ്ച രോഗം സ്ഥീരീകരിച്ചത്‌. ഏറ്റവും കൂടുതൽ രോഗികൾ വലിയതുറയിലാണ്‌, 35. അഞ്ചുതെങ്ങ്–-27പേർ, പുരയിടം, പൂന്തുറ–-17, മമ്പള്ളി–-15, കരിംകുളം–-14, തുമ്പ–-11, കോട്ടപ്പുറം–-ഒമ്പത്‌, പള്ളിത്തുറ–-ഏട്ട്‌, വള്ളക്കടവ്,  മാണിക്യവിളാകം, തൈവിളാകം–-അഞ്ച്‌, പുളിയറക്കോണം, പൂഴനാട്–-ആറ്‌, പൂവാർ, പാറശാല, കാരോട്, മുണ്ടുതുറ –-നാല്‌, കുഴിയറ,  കാരോട്, മഞ്ചവിളാകം, മെഡിക്കൽ കോളേജ് സ്വദേശികൾ, പൂവാർ, പേരൂർക്കട, കിളിമാനൂർ, കാഞ്ഞിരംതോട്ടം, ആറ്റിൻപുറം, പുല്ലുവിള,  തെറ്റിമൂല, പൂവച്ചൽ–-മൂന്ന്‌, തേക്കുംമൂട്, താഴമ്പള്ളി, ബീമാപള്ളി, വിഴിഞ്ഞം, ഉച്ചക്കട, പേയാട്, വഞ്ചിയൂർ, പേട്ട, വെങ്ങാനൂർ–-രണ്ട്‌ എന്നിങ്ങനെയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ശ്രീചിത്രാ ആശുപത്രിയിലെ റസിഡന്റ്‌ ഡോക്ടറിനും രണ്ട്‌ രോഗികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌.  ഇതിനിടെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പൂന്തുറ സ്വദേശി ജോയ്‌ വെള്ളിയാഴ്ച വൈകിട്ട്‌ ആത്മഹത്യ ചെയ്തു. കള്ളിക്കാട് പഞ്ചായത്തിലെ എല്ലാ വാർഡുകളും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ഒന്ന്‌, രണ്ട്‌, അഞ്ച്‌ വാർഡുകളും പുതുതായി ഹോട്ട്‌സ്‌പോട്ടായി. നെല്ലനാട് പഞ്ചായത്തിലെ ഏഴാം വാർഡിനെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന്‌ ഒഴിവാക്കി. നിരീക്ഷണത്തിൽ 17,500 പേർ. 13,910 പേർ വീടുകളിലും 1,044 പേർ  വിവിധ സ്ഥാപനങ്ങളിലും ആശുപത്രികളിൽ 2,546 പേരും നിരീക്ഷണത്തിലുണ്ട്‌. വെള്ളിയാഴ്ച പുതുതായി  -1,203 പേർകൂടി നിരീക്ഷണത്തിലായതോടെ ആകെ എണ്ണം 17,500 ആയി. 1,635 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. രോഗലക്ഷണങ്ങളുള്ള 380 പേരെ വിവിധ ആശുപത്രികളിൽ വെള്ളിയാഴ്ച പ്രവേശിപ്പിച്ചു. 268 പേരെ ഡിസ്ചാർജ് ചെയ്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top