24 September Thursday

സുരാജ് വെഞ്ഞാറമൂടിന് പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

വെഞ്ഞാറമൂട്   

ആലിയാട് ജി മാധവൻപിള്ള  സ്മാരക പ്രതിഭാപുരസ്‌കാരം നടൻ സുരാജ് വെഞ്ഞാറമൂടിന്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന ആലിയാട് ജി മാധവൻ പിള്ളയുടെ സ്മരണാർഥം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ആലിയാട് മാധവൻ പിള്ളയുടെ 14- -ാമത് ചരമവാർഷിക ദിനമായ 22 ന് രാവിലെ 9 ന് ആലിയാട് ജങ്‌ഷനിൽനടക്കുന്ന അനുസ്മരണസമ്മേളനത്തിൽ സിപിഐ എം ജില്ലാ  സെക്രട്ടറി ആനാവൂർ നാഗപ്പൻ പുരസ്‌കാരം സമ്മാനിക്കും. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top