28 September Monday

വാമനപുരത്ത്‌ 11 റോഡുകള്‍ക്ക്‌ 2.1 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

വെഞ്ഞാറമൂട്  

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം വാമനപുരം നിയോജകമണ്ഡലത്തിലെ 11 ഗ്രാമീണ റോഡിനായി 2.1 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചതായി ഡി കെ മുരളി എംഎൽഎ അറിയിച്ചു.  പ്രവൃത്തിയുടെ പ്രാദേശികതല മേൽനോട്ടത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനതല കമ്മിറ്റി രൂപീകരിക്കും. ജില്ലാതലത്തിലെ എൻജിനിയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും ഉണ്ടാകും.ആനാട് പഞ്ചായത്തിലെ കീഴ്‌ക്കോട്ട്മൂഴി -വെമ്പ് റോഡ് (-25 ലക്ഷം), വട്ടറത്തല -കല്ലിയോട് റോഡ് (15 ലക്ഷം), കല്ലറ പഞ്ചായത്തിലെ താപസഗിര -കല്ലറ റോഡ് (-30 ലക്ഷം), നന്ദിയോട് പഞ്ചായത്തിലെ  കുറുപുഴ- മരുതുംമൂട് റോഡ് -(50 ലക്ഷം), നെല്ലനാട് പഞ്ചായത്തിലെ മൈവള്ളിക്കോണം- വെട്ടുവിള റോഡ് -(15 ലക്ഷം), പനവൂർ പഞ്ചായത്തിലെ പേരയം- ആർഎസ് പുരം റോഡ് (15 ലക്ഷം), പെരിങ്ങമ്മല പഞ്ചായത്തിലെ ദൈവപ്പുര- മലമാരി റോഡ് (15 ലക്ഷം), വേങ്കൊല്ല- ശാസ്താംനട റോഡിൽനിന്ന്‌ പോട്ടോമാവ്  സാംസ്‌കാരികനിലയംവരെയുള്ള റോഡ് (15 ലക്ഷം), പുല്ലമ്പാറ പഞ്ചായത്തിലെ  പാണയം കിളിത്തട്ട് റോഡ് (10 ലക്ഷം), പട്ടത്താനം- ധൂളിക്കുന്ന് റോഡ് (10 ലക്ഷം), വാമനപുരം പഞ്ചായത്തിലെ ആനാകുടി ഏലാ -ഇളങ്ങല്ലൂർ റോഡ് - (15 ലക്ഷം) എന്നിവയാണ് അനുമതി ലഭിച്ച റോഡുകൾ.  ആദ്യഘട്ടത്തിൽ വാമനപുരം നിയോജകമണ്ഡലത്തിൽ 14 പ്ര‌വൃത്തികൾക്കായി 5.63 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 2.10 കോടി രൂപകൂടി അനുവദിച്ചത്. ആദ്യഘട്ടത്തിൽ അനുവദിച്ച പ്രവൃത്തികളിൽ ഭൂരിഭാഗവും ടെൻഡർ ചെയ്തു. പ്രവൃത്തി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ഗ്രാമീണ റോഡുകളും നല്ല രീതിയിൽ ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്ന് ഡി കെ മുരളി എംഎൽഎ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top