25 September Friday

കിളിമാനൂരിൽ പൊലീസുകാരെ നിരീക്ഷണത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കിളിമാനൂർ

കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ പൊലീസുകാരെയും നിരീക്ഷണത്തിലാക്കും. പള്ളിക്കൽ സ്റ്റേഷനിലെ സിഐക്ക് കിളിമാനൂർ സ്റ്റേഷന്റെ ചുമതലകൂടി നൽകും. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ തട്ടത്തുമല, പറണ്ടകുഴി, ഷെഡിൽകട എന്നീ വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണാക്കി. പ്രതിരോധ നടപടികൾ ശക്തമാക്കാന്‍ ശനിയാഴ്ച പകല്‍ 11 ന് കിളിമാനൂർ ബ്ലോക്ക് ഓഫീസ് ഹാളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും  യോഗം ചേരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top