തിരുവനന്തപുരം
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ഫോർട്ട് ഏരിയ സമ്മേളനം കിഴക്കേകോട്ടയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ജി ഏരിയ പ്രസിഡന്റ് ഗോകുൽ അധ്യക്ഷനായി. ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി വിജയൻ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി മുരളി, ജില്ലാ പ്രസിഡന്റ് കെ ഹരികുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി മുകുന്ദൻ സ്വാഗതവും ബിജു ദേവ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഗോകുൽ (പ്രസിഡന്റ്), മുകുന്ദൻ( വൈസ് പ്രസിഡന്റ് ), ബിജുദേവ് (സെക്രട്ടറി), മനോജ് (ജോയിന്റ് സെക്രട്ടറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..