15 September Sunday

സിഇടിയിൽ പൂർവ വിദ്യാർഥിസംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

വഞ്ചിയൂർ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർഥികൾ ഒത്തുചേർന്നു. മുതിർന്ന പൂർവ വിദ്യാർഥിയായ എസ് എസ് കൈമൾ  ഉദ്ഘാടനം ചെയ്തു.കോളേജിൽ  ഇന്നവേഷൻ സെന്റർ തുടങ്ങുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠന സഹായത്തിനായി  പദ്ധതിയും  പ്രഖ്യാപിച്ചു.  കോഴിക്കോട് ഉണ്ണിക്കുളം  പഞ്ചായത്തിലെ രണ്ടായിരത്തോളം സ്കൂൾ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ശാക്തീകരണത്തിന് ഖത്തർ ചാപ്റ്റർ 75 ലക്ഷം രൂപ നൽകും. 1951 ബാച്ചിലെ വിദ്യാർഥിയായ  കെ കെ മേനോന്റെ ഓർമ്മയ്ക്കായി 45 ലക്ഷം രൂപ ചെലവിൽ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന് കീഴിൽ സിഎഎം/സിഎഡി സെന്റർ തുറക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top