07 August Friday

ബാറിന്‌ മുന്നിൽ ആക്രമണം: 4 പ്രതികൾക്ക്‌ കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 

ആറ്റിങ്ങൽ
യുവാവിനെ ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ നാല് പ്രതികൾക്കും 7 വർഷം കഠിന തടവും 25000 രൂപ പിഴയും. 
 ഒന്നാം പ്രതിയും വക്കം സ്വദേശിയുമായ അനസ് (34), അഞ്ചുതെങ്ങ് സ്വദേശി അനസ്‌ (28), വക്കം സ്വദേശി താഹ (37), അഞ്ചുതെങ്ങ് സ്വദേശി റിയാസ് (34) എന്നിവരെയാണ് ശിക്ഷിച്ചത് .2015 ആഗസ്ത് 28നാണ് കേസിന്‌ ആസ്‌പദമായ സംഭവം.  ഒന്നാം പ്രതി അനസ് ഉൾപ്പെട്ട മോഷണ കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്താൽ വക്കത്തെ ബാറിന് മുന്നിലിട്ട് വക്കം സ്വദേശി ഷാനെ വടിവാളും മറ്റും ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top